Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Playback Singer

പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യി​ക ജ​മു​നാ റാ​ണി അ​ന്ത​രി​ച്ചു

പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യി​ക ജ​മു​നാ റാ​ണി(88) അ​ന്ത​രി​ച്ചു. വ്യാ​ഴാ​ഴ്ച ബം​ഗ​ളൂ​രു​വി​ലാ​യി​രു​ന്നു അ​ന്ത്യം. ത​മി​ഴ്, തെ​ലു​ങ്ക്, സിം​ഹ​ള ഭാ​ഷ​ക​ളി​ലാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് ഗാ​ന​ങ്ങ​ൾ അ​വ​ർ ആ​ല​പി​ച്ചി​ട്ടു​ണ്ട്.

ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ 1938 മെ​യ് 17-ന് ​ജ​നി​ച്ച ജ​മു​നാ റാ​ണി 1946-ൽ ​പു​റ​ത്തി​റ​ങ്ങി​യ തെ​ലു​ങ്ക് ക്ലാ​സി​ക് ചി​ത്ര​മാ​യ ത്യാ​ഗ​യ്യ​യി​ലൂ​ടെ ത​ന്‍റെ ഏ​ഴാം വ​യ​സി​ലാ​ണ് സം​ഗീ​ത​ജീ​വി​തം ആ​രം​ഭി​ക്കു​ന്ന​ത്.

ഏ​ക​ദേ​ശം എ​ട്ടു പ​തി​റ്റാ​ണ്ടോ​ളം നീ​ണ്ട ക​രി​യ​റി​ൽ തെ​ലു​ങ്ക്, ത​മി​ഴ്, ക​ന്ന​ഡ, മ​ല​യാ​ളം, സിം​ഹ​ള എ​ന്നീ ഭാ​ഷ​ക​ളി​ലാ​യി 6,000-ത്തി​ല​ധി​കം ഗാ​ന​ങ്ങ​ൾ അ​വ​ർ റി​ക്കാ​ർ​ഡ് ചെ​യ്തി​ട്ടു​ണ്ട്.

ജി. ​രാ​മ​നാ​ഥ​ൻ, വി​ശ്വ​നാ​ഥ​ൻ-​രാ​മ​മൂ​ർ​ത്തി, വി. ​കു​മാ​ർ തു​ട​ങ്ങി​യ പ്ര​മു​ഖ സം​ഗീ​ത സം​വി​ധാ​യ​ക​ർ​ക്കൊ​പ്പ​വും നി​ര​വ​ധി തെ​ലു​ങ്ക് സം​ഗീ​ത സം​വി​ധാ​യ​ക​ർ​ക്കൊ​പ്പ​വും അ​വ​ർ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. എം.​എ​ൻ. രാ​ജം, സൗ​ക്കാ​ർ ജാ​ന​കി തു​ട​ങ്ങി അ​ക്കാ​ല​ത്തെ പ്ര​മു​ഖ​രാ​യ നി​ര​വ​ധി ന​ടി​മാ​ർ​ക്ക് അ​വ​രു​ടെ ശ​ബ്ദം ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യി​രു​ന്നു.

ദൈ​വ​പ്പി​റ​വി എ​ന്ന ചി​ത്ര​ത്തി​ലെ കാ​ലൈ വ​യ​സു ക​ട്ടാ​ന മ​ന​സു, സെ​ന്ത​മി​ഴ് തെ​ൻ​മൊ​ഴി​യാ​ൾ, പാ​ട്ടൊ​ൺ​ഡ്രു കേ​ട്ടേ​ൻ, പ​ര​വ​ശം ആ​നേ​ൻ തു​ട​ങ്ങി​യ ഗാ​ന​ങ്ങ​ൾ ജ​മു​ന​യു​ടെ ശ​ബ്ദം കൊ​ണ്ട് ഹി​റ്റു​ക​ളാ​യി മാ​റി​യ​വ​യാ​ണ്.

ജെ.​പി. ച​ന്ദ്ര​ബാ​ബു​വി​നൊ​പ്പം അ​വ​ർ പാ​ടി​യ കും​ഗ​മ​പൂ​വേ കൊ​ഞ്ചും പു​രാ​വേ എ​ന്ന യു​ഗ്മ​ഗാ​നം പു​തി​യ ത​ല​മു​റ​യി​ലെ ആ​സ്വാ​ദ​ക​രെ​യും ഇ​ന്നും ആ​ക​ർ​ഷി​ക്കു​ന്നു​ണ്ട്. പി.​ബി. ശ്രീ​നി​വാ​സി​നൊ​പ്പം അ​വ​ർ പാ​ടി​യ ആ​ഥി​മ​നി​ത​ൻ കാ​ത​ലു​ക്കു​പി​ൻ എ​ന്ന പ്ര​ണ​യ​ഗാ​ന​വും ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട ഒ​ന്നാ​ണ്.

ജി​മ്മി, പി. ​ലീ​ല, എം.​എ​ൽ. വ​വാ​സ​ന്ത​കു​മാ​രി, എം.​എ​സ്. രാ​ജേ​ശ്വ​രി, എ.​പി. കോ​മ​ള തു​ട​ങ്ങി​യ പ്ര​മു​ഖ ഗാ​യി​ക​മാ​ർ വാ​ണി​രു​ന്ന സി​നി​മാ ലോ​ക​ത്തേ​ക്ക് ക​ട​ന്നു​വ​ന്ന ജ​മു​നാ റാ​ണി​ക്ക് ത​ന്‍റെ ഇ​ടം ക​ണ്ടെ​ത്താ​ൻ അ​ധി​ക​കാ​ലം വേ​ണ്ടി​വ​ന്നി​ല്ല. ല​ളി​ത, പ​ത്മി​നി എ​ന്നി​വ​ർ​ക്ക് വേ​ണ്ടി​യു​ള്ള ഗാ​ന​ങ്ങ​ളി​ൽ സ്ഥി​ര സാ​ന്നി​ധ്യ​മാ​യി അ​വ​ർ മാ​റി. കൂ​ടാ​തെ ടി.​എം. സൗ​ന്ദ​ര​രാ​ജ​ൻ, ജെ.​പി. ച​ന്ദ്ര​ബാ​ബു തു​ട​ങ്ങി​യ പ്ര​മു​ഖ ഗാ​യ​ക​ർ​ക്കൊ​പ്പം നി​ര​വ​ധി യു​ഗ്മ​ഗാ​ന​ങ്ങ​ളും പാ​ടി.

ക​മ​ല​ഹാ​സ​ൻ നാ​യ​ക​നാ​യ നാ​യ​ക​ൻ എ​ന്ന ചി​ത്ര​ത്തി​ലെ ന​ർ​ത്ത​കി​ക്ക് വേ​ണ്ടി നാ​ൻ ചി​രി​താ​ൽ ദീ​പാ​വ​ലി എ​ന്ന ഗാ​നം ക​മ്പോ​സ് ചെ​യ്ത​പ്പോ​ൾ സം​ഗീ​ത​സം​വി​ധാ​യ​ക​ൻ ഇ​ള​യ​രാ​ജ പ്ര​ത്യേ​ക​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത് ജ​മു​നാ റാ​ണി​യെ​യും എം.​എ​സ്. രാ​ജേ​ശ്വ​രി​യെ​യു​മാ​യി​രു​ന്നു.

ഇ​ന്ത്യ​ൻ സി​നി​മ​യു​ടെ സു​വ​ർ​ണ​കാ​ല​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ തി​ര​ക്കു​ണ്ടാ​യി​രു​ന്ന ഗാ​യി​ക​മാ​രി​ൽ ഒ​രാ​ളാ​യി ജ​മു​നാ റാ​ണി​യെ വ​ള​ർ​ത്തി​യ​ത് അ​വ​രു​ടെ ഗാം​ഭീ​ര്യ​മു​ള്ള​തും വി​കാ​രം തു​ളു​മ്പു​ന്ന​തു​മാ​യ ശ​ബ്ദ​മാ​യി​രു​ന്നു.

Latest News

Corehub Up